Home Kerala Accident ഇരിങ്ങാലക്കുടയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം: പത്ത് പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

ഇരിങ്ങാലക്കുടയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം: പത്ത് പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

0
ഇരിങ്ങാലക്കുടയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം: പത്ത് പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

ടൂറിസ്റ്റ് ബസും കാറും അമിതവേഗതയിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

ഇരിങ്ങാലക്കുടയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേര്‍ക്ക് പരിക്കേറ്റു . കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ആറ് പേര്‍ക്കും ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന നാലു പേര്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കാർ യാത്രികരായ പടിഞ്ഞാറേ വെമ്പല്ലൂര്‍ സ്വദേശികളായ പാമ്പിനേഴത്ത് വീട്ടില്‍ ഷൈന്‍(36), ഭാര്യ രേഷ്മ(34), മക്കളായ വസന്ത്(14), ബിയ(5) രേഷ്മയുടെ സഹോദരന്‍ വാഴൂര്‍ വീട്ടില്‍ ജിതിന്‍ലാല്‍ (30), സുഹൃത്ത് കൂനിയാറ വീട്ടില്‍ അജിത്ത് (27) എന്ന വർക്കാണ് പരിക്കേറ്റത്. വെളൂക്കര തുമ്പൂരിലാണ് അപകടം. ടൂറിസ്റ്റ് ബസ് യാത്രക്കാരായ കോഴിക്കോട് ബീച്ച് സ്വദേശിനി കാസ്തൂരം വീട്ടില്‍ വിനീത(55), മാന്തോട്ടം വീട്ടില്‍ മുബീന(32) ഒളവണ്ണ സ്വദേശികളായ കുന്നത്തുവീട്ടില്‍ ബാബിറ(44), നൂര്‍ജഹാന്‍(44) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഷൈനിനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലും, ജിതിനെ തൃശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു അങ്കമാലി കറുകുറ്റയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ടൂറിസ്റ്റ് ബസിലുണ്ടായിരുന്നവര്‍. ടൂറിസ്റ്റ് ബസും കാറും അമിതവേഗതയിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here