അയൽവാസിയുമായുള്ള തർക്കത്തിൽ ഗർഭിണി പശുവിനെ വെട്ടി പരിക്കേൽപ്പിച്ച യുവാവിനെ കൊരട്ടി പോലിസ് അറസ്റ് ചെയ്തു. കൊരട്ടി സ്റ്റേഷൻ റൗഡിയും മുരിങ്ങൂർ ആറ്റപ്പാടം ദേശത്ത് കുഴിപ്പിളളി വീട്ടിൽ സന്തോഷ് എന്ന നാൽപത്തിയെട്ടു വയസുകാരനെയാണ് കൊരട്ടി എസ്. എച്. ഒ. ബി. കെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്. സന്തോഷും അയൽവാസിയും ബന്ധുവായ ഐനിക്കാടൻ വീട്ടിൽ ശിവനും തമ്മിൽ വീടിനരികിലെ തൊഴുത്തു മാറ്റി കെട്ടുന്നതുമായി കുറച്ചു നാളുകയായി തർക്കം നിലനിന്നിരുന്നു. ഇതിനെ തുടർന്ന് മദ്യ ലഹരിയിൽ വടിവാളുമായി സന്തോഷ് ശിവന്റെ വീട്ടിലെത്തി വാക്കേറ്റമുണ്ടാവുകയും ഒൻപത് മാസം ഗർഭിണിയായ പശുവിനെ വെട്ടുകയുമായിരുന്നു. വെട്ട് കൊണ്ട് പശുവിന്റെ മുഖം അറ്റ് പോയി.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസിനെ കണ്ടു പ്രതി ഓടി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും ബലപ്രയോഗത്തിലൂടെ പോലീസ് ഇയാളെ കീഴ്പ്പെടുത്തി.
Advertisement
Advertisement