സിന്തറ്റിക്ക് മയക്കുമരുന്നായ എം.ഡി.എം.എയും, കഞ്ചാവുമായി യുവാവിനെ തൃശൂര്‍ ഒല്ലൂർ പോലീസിന്റെ പിടികൂടി. വഴുക്കുംപാറ സ്വദേശി കിഴക്കേക്കര വീട്ടിൽ ഇജോ (20) ആണ് പിടിയിലായത്.
വിൽപനക്കായി ചെറു പ്ലാസ്റ്റിക്ക് കവറുകളിലാക്കി സൂക്ഷിച്ച നിലയിലാണ് എം.ഡി.എം. എയും കഞ്ചാവും കണ്ടെടുത്തത്. മയക്കുമരുന്ന് വിറ്റുകിട്ടിയ 5,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. ഫോൺ വഴി ബന്ധപ്പെടുന്നവര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് വിൽക്കുന്നതാണ് ഇയാളുടെ രീതി. കാച്ചേരി ജി.ട്ടി നഗറിൽ നിന്നാണ് ഇയാള്‍ പിടിയിലായത്. ഒല്ലൂര്‍ എസ്.ഐ ഗോഗുൽ, സിപി.ഒ മാരായ അഭീഷ് ആന്റണി, ജിജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Advertisement
Advertisement