വാടാനപ്പള്ളി കാരമുക്കിൽ കള്ള് ഷാപ്പിന് സമീപം സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. പുളിക്കൽ വീട്ടിൽ സജീവന് (48) ആണ് കുത്തേറ്റത്. മഞ്ചാടി കള്ള് ഷാപ്പിന് സമീപമാണ് സംഭവം. വഴക്കിനെ തുടർന്നാണ് ആക്രമണം. കത്തികൊണ്ട് നെഞ്ചിലും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. സജീവനെ വാടാനപ്പള്ളി ആകട്സ് പ്രവർത്തകർ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
Advertisement
Advertisement