
ചാവക്കാട് മന്ദലാംകുന്ന് ബീച്ചിൽ മയക്കുമരുന്ന് സംഘങ്ങളുടെ വാക്ക് തർക്കത്തിൽ യുവാവിന് കുത്തേറ്റു. മന്ദലാംകുന്ന് കിണറിനു പടിഞ്ഞാറ് പെരുവഴിപ്പുറത്ത് ആലുണ്ണിയുടെ മകൻ അഷ്റക്കിനാണ് (25) കുത്തേറ്റത്. ശനിയാഴ്ച്ച വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. നെഞ്ചിന് താഴെയും വയറിനും കുത്തേറ്റ അഷ്റക്കിനെ തൃശൂർ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു. അടുത്തയിടേയായി മന്ദലാംകുന്ന്, പാപ്പാളി, അണ്ടത്തോട്, പെരിയമ്പലം ബീച്ചുകൾ മയക്കുമരുന്ന് സംഘങ്ങൾ കീഴക്കിയിരിക്കുയാണത്രെ. ദൂരെ നിന്നുള്ള യുവാക്കൾ പോലും ഈ മേഖല കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം.