അമലയിൽ പോലീസ് വാഹനമിടിച്ച് നാടോടി സ്ത്രീക്ക് പരിക്ക്

19

അമലയിൽ പോലീസ് വാഹനമിടിച്ച് നാടോടി സ്ത്രീക്ക് പരിക്ക്. രാത്രിയിൽ അമല ആശുപത്രിക്ക് സമീപമാണ്‌ അപകടം. പരിക്ക് പറ്റിയ സ്ത്രീയെ പോലീസ് വാഹനത്തിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളത്ത് നിന്നും കോവിഡ് നിയന്ത്രണ സുരക്ഷയുടെ ഡ്യൂട്ടി കഴിഞ്ഞ് ഉദ്യോഗസ്ഥരുമായി മടങ്ങുകയായിരുന്ന എ.ആർ.ക്യാമ്പിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.