ആമ്പല്ലൂർ സിഗ്നലിൽ വാഹനാപകടം ; രണ്ട് പേർക്ക് പരുക്ക്

15

ദേശീയപാത ആമ്പല്ലൂർ സിഗ്നലില്‍ രണ്ട് ചരക്ക് ലോറികൾ കൂട്ടിയിടിച്ചു. രണ്ട് പേര്‍ക്ക് പരുക്ക്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. പൊള്ളാച്ചിയില്‍ നിന്ന് കൊല്ലത്തേക്ക് തക്കാളിയുമായി പോയിരുന്ന ലോറി സിഗ്നലിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ചാണ് അപകടം. തക്കാളിയുമായി പോയിരുന്ന ലോറിയിലെ ജീവനക്കാര്‍ക്കാണ് പരുക്കേറ്റത്. ഫയര്‍ഫോഴ്‌സ് എത്തി ലോറി വെട്ടിപൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.

Advertisement
Advertisement