ചേർപ്പിൽ വാഹനാപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

21

ചേര്‍പ്പിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ചൊവ്വൂര്‍ ട്രാഫിക് പഞ്ചിംങ്ങ് ബൂത്തിന് സമീപം ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ചാണ് അപകടം. ഓട്ടോറിക്ഷ ഡ്രൈവർ ചേര്‍പ്പ് വലിയവീട്ടില്‍ ഷാജു, ഓട്ടോ യാത്രക്കാരായ ചൊവ്വൂര്‍ സ്വദേശികളായ എബ്രഹാം തോമസ്, ഗ്രേയ്‌സി എന്നിവര്‍ക്കാണ് പരിക്കേറ്റത്. റോഡിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷ എതിരെ വന്ന കാറിലും ഇടിച്ചു. പരിക്കേറ്റവരെ ചേർപ്പ് ആകട്സ് പ്രവർത്തകർ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.