കെ.എസ്.ആർ.ടി.സി ബസിടിച്ച് തൃശൂർ സ്വദേശി ആംബുലൻസ് ഡ്രൈവർ മരിച്ചു: മൂന്ന് പേർക്ക് പരിക്ക്

54

അടൂർ പറന്തലിൽ കെ.എസ്.ആർ.ടി.സി ബസും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. തൃശൂർ സ്വദേശി ബെനിസൺ (38) ആണ് മരിച്ചത്. കൊട്ടാരക്കര-ആലുവ സൂപ്പർ ഫാസ്റ്റ് ബസ് സ്വകാര്യ ആംബുലൻസിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ബസ് യാത്രക്കാരായ മൂന്ന് പേർക്കും അപകടത്തിൽ പരിക്കേറ്റു.