പുത്തൂർ കൊങ്ങൻപാറയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

57

പുത്തൂര്‍ കൊങ്ങന്‍ പാറയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പുത്തൂര്‍ വാഴക്കാലയില്‍ രാഹുല്‍(23), കൊഴുക്കുള്ളി തച്ചാടിയില്‍ ജിതിന്‍(26) എന്നിവരാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയിലാണ് അപകടം. രാഹുലിന്റെ മൃതദേഹം ജനറൽ ആശുപത്രിയിലും ജിതിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലുമാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.