വാടാനപ്പള്ളിയിൽ രണ്ടിടങ്ങളിൽ വാഹനാപകടം: സൈക്കിൾ യാത്രികൻ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

12

വാടാനപ്പള്ളിയിൽ രണ്ടിടങ്ങളിൽ വാഹനാപകടം. കാരമുക്ക് വിളക്കുംകാൽ ആശുപത്രിക്ക് മുന്നിലും പോലീസ് സ്റ്റേഷന് മുന്നിലുമാണ് അപകടങ്ങൾ. കാരമുക്ക് വിളക്കുംകാലിലുണ്ടായ അപകടത്തിൽ സൈക്കിൾ യാത്രികൻ മരിച്ചു. വേളക്കുംകാൽ പുളിപറമ്പിൽ വീട്ടിൽ വിദ്യസാഗർ (50)  ആണ് മരിച്ചത്. കാരമുക്ക് വിളക്കുംക്കാൽ  ആശുപത്രിക്ക് മുൻവശത്ത് രാവിലെ എട്ടരയോടെയായിരുന്നു അപകടം. എതിരെ വന്ന ബൈക്ക് സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു. വാടാനപ്പള്ളി ആകട്സ് പ്രവർത്തകർ ആദ്യം തൃശൂരിൽ വെസ്റ്റ് ഫോർട്ട് ആശുപത്രിയിലും പിന്നീട്  അശ്വിനി ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് യാത്രികൻ വിളക്കുംകാൽ പുത്തൻപുരയിൽ ശ്യാമിന് (20) പരിക്കേറ്റു.

വാടാനപ്പള്ളി പോലീസ് സ്റ്റേഷന് മുൻവശത്ത് ബൈക്കുകൾ കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. തൊട്ടാപ്പ് കുണ്ടു വീട്ടിൽ സുനിൽകുമാറിന് ആണ് പരിക്കേറ്റത്. ഇയാളെ എങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിൽ എത്തിച്ചു.