കേച്ചേരിയിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ചൂണ്ടൽ സ്വദേശി എരണിക്കൽ വീട്ടിൽ സാലുന്തീൻ മകൻ ഷാനുവിന് (27)ആണ് പരിക്കേറ്റത്. തുവ്വാനൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. പരിക്കേറ്റ ഷാനുവിനെ കേച്ചേരി ആക്ട്സ് പ്രവർത്തകർ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു