കുതിരാനിൽ വൻ വാഹനാപകടം: നിയന്ത്രണം വിട്ട് ചരക്ക് ലോറി വാഹനങ്ങളിൽ ഇടിച്ചു കയറി; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

321

മണ്ണുത്തി കുതിരാനിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ചരക്ക് ലോറി നിയന്ത്രണം വിട്ട് രണ്ട് കാറിലും രണ്ട് ബൈക്കിലും മിനിലോറിയിലും ഇടിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരും കാറിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്. സ്കൂട്ടർ യാത്രക്കാരായ പാലക്കാട് മഞ്ഞപ്ര സ്വദേശികൾ വിജേഷ് വർമ്മ , നിഖിൽ, കാർ യാത്രക്കാരൻ ശോഭൻ എന്നിവരാണ് മരിച്ചത്. പ്രദേശത്ത് ഗതാഗതം കുറച്ചുനേരത്തേക്ക് പൂർണമായും സ്തംഭിച്ചിരുന്നു.

രാവിലെ ആറേമുക്കാലോടുകൂടിയാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്ത് നിന്ന് ചരക്കുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.