കൊരട്ടി പൊങ്ങത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് പോലീസുകാരന് ദാരുണാന്ത്യം: മരിച്ചത് പേരാമംഗലം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ; അപകടം കൊച്ചിയിലേക്കുള്ള സ്ഥലം മാറ്റത്തിനെ തുടർന്ന് വീട്ടിലേക്കുള്ള യാത്രക്കിടയിൽ

71

ദേശീയപാത പൊങ്ങത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് സിവിൽ പോലീസ് ഓഫീസർ മരിച്ചു. പേരാമംഗലം സ്റ്റേഷനിലെ സി.പി.ഒ ആലപ്പുഴ ചേർത്തല സ്വദേശി കെ.പി വിനോദ് (38) ആണ് മരിച്ചത്. എറണാകുളം സിറ്റി സ്റ്റേഷനിലേക്കുള്ള സ്ഥലം മാറ്റാതെ തുടർന്ന് ഇന്നലെ സ്റ്റേഷനിൽ നിന്നും വിടുതൽ വാങ്ങി ആലപ്പുഴ വീട്ടിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. നാളെയാണ് എറണാകുളത്ത് ജോലിയിൽ ചുമതലയിൽക്കേണ്ടത്. രാവിലെ ആറോടെ കൊരട്ടി അപ്പോളോ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. മൃതദേഹം അപ്പോളോ ആശുപത്രിയിൽ.