വടക്കാഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞു; ബസിലുണ്ടായിരുന്നത് മദ്രസ വിദ്യാർഥികൾ; രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

534

വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വടക്കാഞ്ചേരി അകമല ക്ഷേത്രത്തിന് സമീപത്താണ് അപകടം. മദ്രസയിലെ കുട്ടികളുമായി പെരിന്തൽമണ്ണയിൽ നിന്ന് വരികയായിരുന്ന ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ ഓട്ടുപാറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. മുതിർന്നവരും കുട്ടികളും അടക്കം 50 പേരായിരുന്നു ബസിലുണ്ടായിരുന്നത്. 20 പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട് ബസ് താഴേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആകട്സ് പ്രവർത്തകർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement