ദേശീയപാതയിൽ വീണ്ടും അപകടം: വാണിയംപാറയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർക്കും സഹായിക്കും പരിക്ക്

38

മണ്ണുത്തി- വടക്കുംചേരി ദേശീയപാതയിൽ വീണ്ടും അപകടം. വാണിയംപാറ ചെക്പോസ്റ്റിനു സമീപം നിയന്ത്രണം വിട്ട ലോറി മറിഞ്ഞു. ലോറിയിലെ ഡ്രൈവർക്കും സഹായിക്കും പരിക്കുണ്ട്. പുലർച്ചെ അഞ്ചാരയോടെയാണ് അപകടം. വാണിയംപാറ ബസ് സ്റ്റോപ്പിനോട് ചേർന്നാണ് അപകടം. ഹൈവെ പട്രോളിംഗ് സംഘവും മറ്റു യാത്രക്കാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പി.വി.സി പൈപ്പുകളുമായി തൃശൂരിലേക്ക് വന്നിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ഇന്നലെ സമാനമായി വെട്ടിക്കലിൽ മണൽ കയറ്റിക്കൊണ്ടു വന്നിരുന്ന ടോറസ് ലോറിയും നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടിരുന്നു.