ചേർപ്പ് സദാചാരക്കൊലപാതകം; മുഖ്യപ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ

30

തൃശൂർ ചേർപ്പ് ചിറയ്ക്കലിലെ സദാചാരക്കൊലയില്‍ ഒരാൾ കൂടി പിടിയിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായ ചിറക്കൽ സ്വദേശി അനസ് ആണ് പിടിയിലായത്. ഇതോടെ മുഖ്യപ്രതികളിൽ അഞ്ച് പേരും പ്രതികളെ സഹായിച്ച മൂന്ന് പേരുമുൾപ്പെടെ എട്ട് പേർ അറസ്റ്റിലായി. കേസിൽ അഞ്ച് പേർ കൂടി ഇനിയും പിടിയിലാകാനുണ്ട്.

Advertisement

അക്രമണത്തിന് ശേഷം നാട് വിട്ട അനസ് ചിറക്കല്‍ സ്വദേശി അനസ് ഹരിദ്വാറിൽ നിന്നും നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ ഉടനെ ആയിരുന്നു അറസ്റ്റ്. പ്രതികൾക്കായി ലൂക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചത് ആണ് സഹായകരമായത്. അനസ് വരുന്നുണ്ടെന്ന വിവരത്തെ തുടർന്ന് വിമാന താവളങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ അനസിനെ കേസ് അന്വേഷിക്കുന്ന ചേർപ്പ് പൊലീസ്  കയ്യോടെ പിടികൂടുകയായിരുന്നു. ഹരിദ്വാറിൽ ആയിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. അനസ് കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ട് ആയി. കേസിൽ നേരിട്ട് ബന്ധമുള്ള പ്രതികളായ ചേർപ്പ് സ്വദേശികളായ അരുൺ, അമീർ,  നിരഞ്ജൻ, സുഹൈൽ എന്നിവരെ ഉത്തരാഖണ്ഡില്‍ നിന്നുമാണ് ഇവരെ പിടിയിലായത്. അതെ സമയം കേസിലെ അഞ്ചു പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.
ചിറയ്ക്കൽ കോട്ടം നിവാസികളായ വിജിത്ത് ,  വിഷ്ണു,  ഡിനോൺ  ,  രാഹുൽ , അഭിലാഷ് , മൂർക്കനാട് സ്വദേശി  ജിഞ്ചു  എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ ഫെബ്രുവരി 18ന് അര്‍ദ്ധരാത്രിയാണ് പ്രതികള്‍  സംഘം ചേര്‍ന്ന്  ആക്രമിച്ചത്.  ആന്തരീകാവയവങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയവെ ഈ മാസം ഏഴിനാണ്  സഹര്‍ മരിച്ചത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ,നവീന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

Advertisement