കൊച്ചിൻ ദേവസ്വം ബോർഡിൽ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് അധ്യാപകനെ നിയമിച്ചതായി ആക്ഷേപം; നിയമനത്തിനു പിന്നിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസെന്ന് എ.പ്രസാദ്

77

കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിൽ വരുന്ന ശ്രീ വിവേകാനന്ദ കോളേജിൽ കാലാവുധി കഴിഞ്ഞ അധ്യാപക ലിസ്റ്റിൽ നിന്നും നിയമനം നടത്തിയതായി ആക്ഷേപം. ഇംഗ്ലിഷ് ഡിപ്പാർട്ട് മെൻ്റിലാണ് കാലാവധി കഴിഞ്ഞ ലിസ്റ്റിൽ മൂന്നാമത്തെ റാങ്കുകാരനായ സമീർ മേച്ചേരി എന്ന വ്യക്തിയെ നിയമിച്ചിരിക്കുന്നത്. 2021 ഒക്ടോബർ 23ന് പ്രസിദ്ധീകരിച്ച ലിസ്റ്റിന്റെ കാലാവുധി ഒരു വർഷമാണെന്നിരിക്കെ ഇല്ലാത്ത ലിസ്റ്റിൽ നിന്നാണ് സമീർ മേച്ചേരി എന്ന വ്യക്തിക്ക് ദേവസ്വം ബോർഡ് നിയമനം നൽകിയിരിക്കുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് പറഞ്ഞു. മാത്രമല്ല അടുത്ത ഒഴിവിൽ ഭിന്നശേഷി വിഭാഗത്തിൽ നിന്ന് നിയമനം നടത്തുമെന്ന് ബോർഡ് തിരുമാനം നിലവിൽ ഉണ്ട്. രേഖാമൂലം സർക്കാരിനെ ബോർഡ് തീരുമാനം അറിയിച്ചിരുന്നതാണെന്നിരിക്കെയാണ് കാലാവധി കഴിഞ്ഞ ലിസ്റ്റിൽ നിന്ന് നിയമനം നടത്തിയിരിക്കുന്നത്. നിയമനത്തിനു പിന്നിൽ വൻ അഴിമതിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലുമാണന്ന് പ്രസാദ് ആരോപിച്ചു.
കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമന നടത്തി ഉത്തരവ് ഇറക്കിയ ദേവസ്വം ബോർഡ് സെക്രട്ടറിക്കെതിരെ നിയമ നടപടി ആരംഭിക്കും. നിയമന ലിസ്റ്റിൽ വ്യാപകമായ ക്രമക്കേട് ചൂണ്ടികാട്ടി നൽകിയ പരാതി ഗവർണറുടെ ഓഫീസിൻ്റ പരിഗണനയിൽ ഇരിക്കെയാണ് കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തിയിരിക്കുന്നതെന്ന് പ്രസാദ് പറഞ്ഞു.

Advertisement
Advertisement