Home programes മാലിന്യസംസ്കരണത്തിന് ഹരിതമിത്രം ആപ്പുമായി ആളൂർ പഞ്ചായത്ത്

മാലിന്യസംസ്കരണത്തിന് ഹരിതമിത്രം ആപ്പുമായി ആളൂർ പഞ്ചായത്ത്

0
മാലിന്യസംസ്കരണത്തിന് ഹരിതമിത്രം ആപ്പുമായി ആളൂർ പഞ്ചായത്ത്

ആളൂർ ഗ്രാമപഞ്ചായത്ത് മാലിന്യസംസ്കരണത്തിന്റെ ഭാഗമായി മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതമിത്രം ആപ്പിൻ്റെ ക്യു ആർ കോഡ്‌ പതിപ്പിക്കലിന്റെയും വിവരശേഖരണത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ ജോജോ നിർവഹിച്ചു.

മാലിന്യശേഖരണത്തിന് സുതാര്യത ഉറപ്പ് വരുത്തുന്നതിനും ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും കെൽട്രോണുമായി സഹകരിച്ചു കൊണ്ടാണ് ഹരിതമിത്രം ആപ്പ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ക്യു ആർ കോഡ് പതിപ്പിക്കും. അത് സ്കാൻ ചെയ്താൽ ആ വീടിന്റെ റേഷൻ കാർഡ് നമ്പർ അടക്കമുള്ള വിവരങ്ങൾ ലഭിക്കും. മാലിന്യ ശേഖരണത്തിനായി എത്തുന്ന ഹരിത കർമ്മ സേന പ്രവർത്തകർക്ക് ക്യു ആർ കോഡ് സ്കാൻ ചെയ്യാനും മാലിന്യ ശേഖരണം, യൂസർ ഫീ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതുവഴി ആപ്പിൽ ചേർക്കാനും കഴിയും.

ആളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രതി സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ ധിപിൻ പാപ്പച്ചൻ, ഷൈനി തിലകൻ, എ സി ജോൺസൻ എന്നിവർ സംസാരിച്ചു

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം മേരി ഐസക് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി അനൂപ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here