കല്ലൂർ മുട്ടിത്തടിയിൽ കിണറ്റില്‍ വീണ കാട്ടുപന്നിയെ കരകയറ്റി

17

കല്ലൂര്‍ മുട്ടിത്തടി അങ്കണവാടിക്കുസമീപം സ്വകാര്യവ്യക്തിയുടെ പറമ്പിലെ വീട്ടുകിണറ്റില്‍ കാട്ടുപന്നി വീണു. പള്ളിയറക്കല്‍ ധര്‍മ്മരാജന്റെ ചുറ്റുമതിലുള്ള വീട്ടുകിണറ്റിലാണ് കാട്ടുപന്നി ചാടിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പാലപ്പിള്ളി റേഞ്ച് വനപാലകരും ചാലക്കുടിയില്‍ നിന്നും മൊബൈല്‍ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് കാട്ടുപന്നിയെ കരകയറ്റിയത്.