അംബേദ്കർ നീതി ശതാബ്ദി ആഘോഷിച്ചു

5

എസ്.സി.-എസ്.ടി. പാർലിമെന്റ് കമ്മിറ്റി ഡോ. ബി.ആർ. അംബേദ്കറുടെ 130-ാം ജന്മ വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നീതിശതാബ്ദി ആഘോഷം ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്തു.

സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ അംബേദ്കർ നീതിശതാബ്ദി പുരസ്കാരം സാമൂഹിക പ്രവർത്തകനും ദ്രാവിഡ കലാ സാംസ്കാരികവേദി പ്രസിഡന്റുമായ കെ.സി. സുബ്രഹ്മണ്യന് എം.പി. സമ്മാനിച്ചു. പാർലിമെന്റ് കമ്മിറ്റി ചെയർമാൻ ബിജു ആട്ടോർ അധ്യക്ഷത വഹിച്ചു.