
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം
ദേശീയപാത പുതുക്കാട് സെന്ററില്‍ കണ്ടെയ്‌നര്‍ ലോറികള്‍ കൂട്ടിയിടിച്ചു. സിഗ്‌നലില്‍ പെട്ടെന്ന് നിര്‍ത്തിയ കണ്ടെയ്‌നര്‍ ലോറിയില്‍ പുറകില്‍ നിന്ന് വന്നിരുന്ന മറ്റൊരു കണ്ടെയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വല്ലാര്‍പ്പാടത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പാല്‍ കൊണ്ടുപോയിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു.