പുന്നയൂർക്കുളത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു

12

പുന്നയൂർക്കുളത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു. പുന്നയൂർക്കുളം വെട്ടിപ്പുഴ പറയിരിക്കൽ ചക്കോലായിൽ പി.സി അലി(62) ആണ് മരിച്ചത്.  വെള്ളിയാഴ്ച്ച രാത്രിയിൽ അലിയുടെ വീടിന് സമീപത്തായിരുന്നു അപകടം. റോഡ് മുറിഞ്ഞു കടക്കുന്നതിനേടെ നിയന്ത്രണം വിട്ട ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ പെരുമ്പടപ്പ് പാറ സ്വദേശി നാലുപുരയിൽ മുഹമ്മദിനും(65) പരിക്കേറ്റിരുന്നു. ഇയാൾ ചാവക്കാട് ഹയാത് ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement
Advertisement