പൂങ്കുന്നം കോട്ടപ്പുറം റയിൽവേ മേൽപ്പാലത്തിന് സമീപം വയോധികൻ തീവണ്ടി തട്ടി മരിച്ച നിലയിൽ

19

പൂങ്കുന്നം റെയിൽവെ സ്റ്റേഷൻ പരിധിയിലുള്ള കോട്ടപ്പുറം ഓവർ ബ്രിഡ്ജിന് താഴെ അപ് ലൈൻ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.  65 വയസ് പ്രായം തോന്നിക്കും.
165 സെന്റീമീറ്റർ ഉയരം, കറുപ്പ് നിറം, മെലിഞ്ഞ ശരീരം, കഷണ്ടി കയറിയ നെറ്റി എന്നിവയാണ് ശാരീരിക പ്രത്യേകതകൾ. കഴുത്തിന് വലതുഭാഗത്ത് കാക്കപ്പുള്ളിയും കാൽപ്പാദത്തിന് മുകളിൽ വ്രണം ഉണങ്ങിയ പാടും ഉണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അറിയിച്ചു.
ഫോൺ : 0487-2363608, 9497980560, 9497987131

Advertisement
Advertisement