കണ്ടാണശേരിയിൽ തെങ്ങ് കയറുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

56

കണ്ടാണശേരിയിൽ തെങ്ങ് കയറുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു. കണ്ടാണശ്ശേരി കോട്ടയിൽ ദിവാകരൻ (60) ആണ് മരിച്ചത്. തെങ്ങു കയറ്റ തൊഴിലാളിയാണ് ദിവാകരൻ. കണ്ടാണശേരി നാൽക്കവലയിൽ രാവിലെ എട്ടരയോടെയാണ് അപകടം. ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.

Advertisement
Advertisement