Home Kerala Accident ആദിവാസി വയോധികനെ ആന ചവിട്ടി കൊന്നു

ആദിവാസി വയോധികനെ ആന ചവിട്ടി കൊന്നു

0
ആദിവാസി വയോധികനെ ആന ചവിട്ടി കൊന്നു

ആദിവാസി വയോധികനെ ആന ചവിട്ടി കൊന്നു. അട്ടപ്പാടി തേക്കുപ്പനയിലാണ് സംഭവം. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് ആനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ പോയതായിരുന്നു. രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ആന ചവിട്ടി കൊലപ്പെടുത്തിയെന്ന് മനസിലായത്. ഈ വർഷം അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ബപ്പയ്യൻ. സംഭവം നടന്ന പ്രദേശം വനമല്ല. ഇവിടെ ആദിവാസികൾ കൂട്ടമായി കൃഷി ചെയ്യുന്ന ഇടമാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here