ചാലക്കുടിയിൽ ‘ഒപ്പം’ പദ്ധതിക്ക് തുടക്കം

0

സമൂഹത്തിൽ അതിദാരിദ്ര്യം അനുഭവിക്കുന്നവർക്കും കടയിൽ നേരിട്ട് പോയി റേഷൻ വാങ്ങാൻ കഴിയാത്ത ശാരീരിക അവശത അനുഭവിക്കുന്നവർക്കും ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണത്തോടെ റേഷൻ സാധനങ്ങൾ നേരിട്ട് വീട്ടിൽ എത്തിച്ചു നൽകുന്ന സർക്കാരിന്റെ “ഒപ്പം” എന്ന നൂതന പദ്ധതിക്ക് ചാലക്കുടി താലൂക്കിൽ തുടക്കമായി. മറ്റത്തൂർ പഞ്ചായത്തിലെ കോടാലിയിൽ പ്രവർത്തിക്കുന്ന Ard 191 റേഷൻ കട പരിസരത്ത് കെ കെ രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

Advertisement

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, വാർഡ് മെമ്പർ കെ വി ഉണ്ണികൃഷ്ണൻ, താലൂക്ക് സപ്ലൈ ഓഫീസർ സിന്ധു ടി ജി തുടങ്ങിയവർ പങ്കെടുത്തു.

Advertisement