റേഷന്‍ കടകളിലെത്തി റേഷന്‍ കൈപ്പറ്റാന്‍ സാധിക്കാത്ത കിടപ്പു രോഗികള്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും റേഷന്‍ വിഹിതം ഓട്ടോ തൊഴിലാളികള്‍ മുഖേന വീടുകളിലെത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ – പൊതുവിതരണ വകുപ്പിന്റെ ഒപ്പം പദ്ധതി തോന്നൂർക്കരയിൽ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
താലൂക്ക് സപ്ലൈ ഓഫീസിന്റെ നേതൃത്വത്തില്‍ തോന്നൂർക്കര റേഷന്‍കട നമ്പര്‍ ARD 190 ല്‍ ആണ് പദ്ധതിക്ക് തുടക്കമായത്. തിരഞ്ഞെടുക്കപ്പെട്ട 2 പേര്‍ക്കാണ് പദ്ധതി പ്രകാരം റേഷന്‍ സാധനങ്ങള്‍ ഓട്ടോയില്‍ വീടുകളിലെത്തിക്കുന്നത്. എല്ലാമാസവും ഇത്തരം കുടുംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം കൃത്യമായി ഓട്ടോതൊഴിലാളികള്‍ മുഖാന്തിരം അര്‍ഹതപ്പെട്ടവരുടെ വീട്ടിലെത്തിക്കും. റേഷന്‍ സാധനങ്ങളുടെ കൈപ്പറ്റ് രശീതി റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും വാങ്ങി തിരികെ റേഷന്‍ വ്യാപാരിയെ ഏല്‍പ്പിക്കുന്നു.
ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം കെ പത്മജ അധ്യക്ഷതയായിരുന്നു.
ജില്ലാ പഞ്ചായത്തംഗം കെ ആർ മായ ടീച്ചർ, ചേലക്കര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ ശ്രീവിദ്യ, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എല്ലിശ്ശേരി വിശ്വനാഥൻ, ഗ്രാമപഞ്ചായത്ത് മെമ്പർ സുജാത അജയൻ,ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ, ടി എൻ പ്രഭാകരൻ, ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാവ് കൃഷ്ണകുമാർ, താലൂക്ക് സപ്ലൈ ഓഫീസര്‍ എസ് കണ്ണൻ, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ റീന വർഗ്ഗീസ്, രതീഷ് ടി എസ്, വിജി കെവി തുടങ്ങിയവര്‍ പങ്കെടുത്തു.