
പൂങ്കുന്നം സീതാരാമക്ഷേത്രത്തില്‍ സ്ഥാപിച്ച കേരളത്തിലെ ഏറ്റവും ഉയരമുള്ള ആഞ്ജനേയ പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വഹിച്ചു. 55 അടി ഉയരമുള്ള പ്രതിമയാണ് പ്രധാനമന്ത്രി ഭക്തര്‍ക്കായി സമര്‍പ്പിച്ചത്. ആന്ധ്രാപ്രദേശിലെ അല്ലഗഡയില്‍ നിര്‍മ്മിച്ച കൂറ്റന്‍ ആഞ്ജനേയ പ്രതിമ ഏപ്രില്‍ 11 നാണ് പൂങ്കുന്നത്തെ സീതാരാമസ്വാമി ക്ഷേത്രത്തില്‍ സ്ഥാപിച്ചത്. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഹനുമാന്‍ പ്രതിമയുടെ വിര്‍ച്ച്വല്‍ ഉദ്ഘാടനംതുടര്‍ന്ന് പ്രതിമയില്‍ ലേസര്‍ ഷോ പ്രദര്‍ശിപ്പിച്ചു. രാമായണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഹനുമാന്‍ ചാലിസയുടെ അകമ്പടിയോടെയാണ് പ്രദര്‍ശിപ്പിച്ചത്. ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ, കല്യാണ്‍ സില്‍ക്സ് ചെയര്‍മാന്‍ പട്ടാഭിരാമന്‍, മാനേജിങ് ട്രസ്റ്റി ടി എസ് കല്യാണ രാമന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.