തൃശൂർ സിറ്റി പോലീസ് കമ്മീഷണറായി അങ്കിത് അശോകൻ ചുമതലയേറ്റു

197

തൃശൂർ സിറ്റി പൊലീസ് കമ്മീഷണറായി അങ്കിത് അശോകൻ ചുമതലയേറ്റു. അഡീഷണൽ പോലീസ് സൂപ്രണ്ട് ബിജു കെ. സ്റ്റീഫൻ, തൃശൂർ സബ്ഡിവിഷൻ അസി. കമ്മീഷണർ കെ.കെ. സജീവ്, അസി. കമ്മീഷണർമാരായ കെ. സുമേഷ് (സ്പെഷൽബ്രാഞ്ച്), കെ.സി. സേതു (ഡി.സി.ആർബി) എന്നിവർ ചേർന്ന് പുതിയ കമ്മീഷണറെ സ്വീകരിച്ചു. ഓഫീസിലെത്തി ചുമതലയേറ്റ കമ്മീഷണർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

Advertisement
589321b8 d862 4bf9 87a3 b43d1cb898c8

പൊലീസ് ബറ്റാലിയൻ രണ്ടിലെ കമാൻഡന്റ് സ്ഥാനത്ത് നിന്നുമാണ് തൃശൂർ ജില്ലാ പൊലീസ് മേധാവിയായുള്ള അങ്കിത് അശോകന്റെ നിയമനം. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കമ്മീഷണറായിരുന്ന ആർ.ആദിത്യ പദവിയൊഴിഞ്ഞത്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിയമനം ലഭിച്ച സാഹചര്യത്തിലായിരുന്നു മാറ്റം. താൽക്കാലിക ചുമതല റൂറൽ എസ്.പി ഐശ്വര്യഡോങ്റേക്ക് കൈമാറിയിരുന്നു. സംസ്ഥാന പൊലീസിൽ ആകെ അഴിച്ചുപണിയോടൊപ്പം തൃശൂരിലും നിയമനം നടത്തുകയായിരുന്നു.

Advertisement