അന്തിക്കാട് ചീറ്റുകളിക്കിടെ തർക്കം, യുവാവിന് കുത്തേറ്റു; സുഹൃത്ത്‌ അറസ്റ്റിൽ

5

അന്തിക്കാട് സുഹൃത്തുക്കൾ തമ്മിൽ ചീട്ട് കളിക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. പുത്തൻപീടിക തൈവളപ്പിൽ മനേഷി (36) നാണ് കുത്തേറ്റത്. സംഭവത്തിൽ വാളമുക്ക് മേനോത്ത്പറമ്പിൽ സന്ദീപ് (സനീപ്-31) നെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വാരിയെല്ലിന് സാരമായി പരിക്കേറ്റ മനേഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അന്തിക്കാട് എസ്.എച്ച്.ഒ. പ്രശാന്ത് ക്ലിന്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്.ഐ. സുധീഷ്‌കുമാർ, എ.എസ്.ഐ. സുമൽ, സി.പി.ഒ. മാരായ വികാസ്, ശ്രീജിത്ത്, നിഷാന്ത്, സോണി എന്നിവരുണ്ടായിരുന്നു. വധശ്രമം ചുമത്തിയാണ് സന്ദീപിനെതിരെ പോലീസ് കേസെടുത്തത്.