ചേലക്കര അന്തിമഹാകാളൻകാവ് വേല പറയെടുപ്പ് ഇന്ന് ആരംഭിക്കും

38

ചേലക്കര അന്തിമഹാകാളൻകാവ് വേലയുടെ ഭാഗമായുള്ള പറയെടുപ്പ് ശനിയാഴ്ച ആരംഭിക്കും. ക്ഷേത്രം ഊരാളൻ നമ്പിടിവീട്ടിൽനിന്ന്‌ ആദ്യപറ സ്വീകരിച്ചാണ് പറയെടുപ്പ് ആരംഭിക്കുക. ശനിയാഴ്ച അമ്പലംകുന്ന് പ്രദേശത്ത് പറയെടുപ്പ് നടക്കും. പങ്ങാരപ്പിള്ളി ദേശത്തിന്റെ നേതൃത്വത്തിലാണ് ആദ്യപറയെടുപ്പ് നടക്കുക. ഞായറാഴ്ച പടിഞ്ഞാറേ പങ്ങാരപ്പിള്ളി, കണ്ടംകുളം, പങ്ങാരപ്പിള്ളി സെന്റർ എന്നിവിടങ്ങളിലും തിങ്കളാഴ്ച പുലാക്കോട്, പനംകുറ്റി, ചൊവ്വാഴ്ച മങ്ങാട്, കളപ്പാറ, കാളിയാറോഡ് പ്രദേശങ്ങളിലും പറയെടുക്കും. ബുധനാഴ്ച മംഗലംകുന്ന്, ഏഴരക്കുന്ന്, അംബേദ്കർ കോളനി എന്നിവിടങ്ങളിലുമാണ് പങ്ങാരപ്പിള്ളി ദേശത്തിന്റെ പറയെടുപ്പ്.