ആനന്ദപുരത്തെ തൊഴിലുറപ്പ് തൊഴിലാളികൾ പണിത തടയണ സാമൂഹ്യ വിരുദ്ധർ തകർത്തു

7

ആനന്ദപുരം അമത്തുംകുഴി പാലത്തിന് സമീപം തൊഴിലുറപ്പ് തൊഴിലാളികൾ ജനകീയ സഹകരണത്തോടെ പണിത തടയണ സമൂഹ വിരുദ്ധർ തകർത്തു. പറപ്പൂക്കര, മുരിയാട് പഞ്ചായത്തുകളിലെ എട്ടു വാർഡുകളിൽ ശുദ്ധജലവിതരണത്തിനും ഭൂമിയിലെ ജലലഭ്യത നിലനിർത്തുന്നതിനും പണിത തടയണയാണ് തകർത്തത്.

Advertisement

തടയണ നിർമാണസമയത്തുതന്നെ ഏതാനും ചിലർ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയതായി പറയുന്നു. മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്തംഗങ്ങളായ ലതാ ചന്ദ്രൻ, നിജി വത്സൻ, പഞ്ചായത്തംഗം എ.എസ്. സുനിൽകുമാർ, സി.പി.എം. മുരിയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എം. മോഹനൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു

Advertisement