അരണാട്ടുകരയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

8

തൃശൂർ അരണാട്ടുകരയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. വടൂക്കര സ്വദേശി അന്തിയുന്തൻ വീട്ടിൽ ഷീബൻ മകൻ ഇമ്മാനുവല്‍ ഷോൺ (15) ആണ് മരിച്ചത്. സഹോദരൻ ഇമ്മാനുവൽ ഷോയ്ക്കൊപ്പം അരണാട്ടുകരയിലെ അമ്മവീടിനടുത്തുള്ള കുളത്തില്‍ കുളിക്കുന്നതിടെയായിരുന്നു അപകടം. സഹോദരൻ ഷോയിയും അപകടത്തിൽ പെട്ടെങ്കിലും ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് രക്ഷപ്പെടുകയായിരുന്നു. തോപ്പ് സെൻറ് തോമസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ഇമ്മാനുവൽ ഷോൺ.