അരിമ്പൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കാൽനട യാത്രികനും ബൈക്ക് യാത്രികനും മരിച്ചു; മരിച്ചവരിൽ തൃശൂർ മത്സ്യ മാർക്കറ്റിലെ ജീവനക്കാരനും, തൃശൂരിൽ ഇന്ന് മാത്രം നാല് മരണം

54

അരിമ്പൂർ കുന്നത്തങ്ങാടിയിലുണ്ടായ അപകടത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കാൽനട യാത്രക്കാരനും ബൈക്ക് യാത്രക്കാരനും മരിച്ചു. കാൽനട യാത്രക്കാരനായ കുന്നത്തങ്ങാടി സ്വദേശി ചാലിശ്ശേരി പോൾ മകൻ ഫ്രാൻസിസ്(ജോയ് -48), ബൈക്ക് യാത്രക്കാരൻ തളിക്കുളം പുതിയ വീട്ടിൽ കമാലുദ്ദീന്റെ മകൻ ബദറുദ്ദീൻ(53) എന്നിവരാണ് മരിച്ചത്. പുലർച്ചെ 4:30 യോടെ കുന്നത്തങ്ങാടി സെന്ററിലാണ് അപകടം. തൃശൂർ മീൻ മാർക്കറ്റിലെ ജോലിക്കാരനാണ് ബദറുദ്ദീൻ. ഇയാൾ ജോലിക്കു പോകുന്നതിനിടെ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാൽനട യാത്രക്കാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഫ്രാൻസീസിനെ മദർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബദറുദ്ദീൻ ദയ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. പുത്തൂർ കൊങ്ങൻപാറയിൽ അർധരാത്രിയിലുണ്ടായ ബൈക്ക് അപകടങ്ങളിൽ രണ്ട് യുവാക്കളാണ് മരിച്ചത്. പുത്തൂര്‍ സ്വദേശി രാഹുല്‍, കൊഴുക്കുള്ളി സ്വദേശി ജിതിന്‍ എന്നിവരാണ് മരിച്ചത്