വൈദ്യുതി വകുപ്പിൽ ജോലി വാഗ്ദാനം നൽകി പണം തട്ടി: തൃശൂർ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

7

കെ.എസ്.ഇ.ബിയിൽ ജോലി ശരിയാക്കി നൽകാമെന്ന് അറിയിച്ച് പണം തട്ടിയെടുത്ത കെ.എസ്.ഇ.ബി ഓവർസിയർ അറസ്റ്റിൽ. തൃശൂർ കെ.എസ്.ഇ.ബിയിലെ ഓവർസിയർ ഇടുക്കി അരക്കുളം മൂലമറ്റം സ്വദേശി മാളിയേക്കൽ വീട്ടിൽ സുരേഷ്ബാബുവിനെ ആണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.  അഞ്ച് ലക്ഷം നൽകിയാൽ കെ.എസ്.ഇ.ബിയിൽ ജോലി ശരിയാക്കി നൽകാമെന്നും 120 ദിവസത്തിനുളളിൽ ജോലി ലഭിച്ചില്ലെങ്കിൽ കൊടുത്ത പണം പലിശ സഹിതം തിരികെ കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നും പണം തട്ടിയെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സമാനമായ നിരവധി പരാതികൾ ഉള്ളതായി പോലീസ് അറിയിച്ചു. മെഡിക്കൽ കോളജ് ഇൻസ്പക്ടർ അനന്തലാൽ , സബ് ഇൻസ്പെക്ടർമാരായ വിജയരാജൻ.വി , അസി.സബ്ബ് ഇൻസ്പെക്ടർ സന്തോഷ്, സിവിൽ പോലീസ് ഓഫിസർ അഖിൽ എന്നിവരുമുണ്ടായിരുന്നു.