തൃശൂരിൽ പൊലീസിന് നേരെ കയ്യേറ്റം: രണ്ട് പേർ അറസ്റ്റിൽ

19

പോസ്റ്റോഫീസ് റോഡ് ചെട്ടിയങ്ങാടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ കയ്യേറ്റം ചെയ്ത രണ്ട് പേർ അറസ്റ്റിൽ. വെളിയന്നൂർ സ്വദേശി റാം മോഹൻ, പള്ളിമൂല സ്വദേശി വരുൺ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയിലാണ് സംഭവം. ചേട്ടിയങ്ങാടിയിൽ അപകടമുണ്ടായതറിഞ്ഞെത്തിയ പോലീസ് പരിശോധനക്കിടയിൽ കാറിലെത്തിയ മദ്യപ സംഘം പോലീസിനോട് തട്ടിക്കയറി. കയ്യേറ്റത്തിനും ശ്രമിക്കുകയായിരുന്നുവത്രേ. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനാണ് അറസ്റ്റ്.