
തൃശൂർ പൂരത്തിൽ അണിനിരക്കുന്ന ഗജവീരൻമാരുടെ അന്തിമ പട്ടികയായി. രാവിലെ തുടങ്ങിയ ആനകളുടെ ആരോഗ്യ പരിശോധന രാത്രി വൈകിയാണ് പൂർത്തിയായത്. തിരുവമ്പാടിക്ക് ചന്ദ്രശേഖരനും പാറമേക്കാവിന് ഗുരുവായൂർ നന്ദനും തിടമ്പേറ്റും. രാത്രി എഴുന്നള്ളിപ്പിന് പാറമേക്കാവ് കാശിനാഥന് തിടമ്പ് നൽകുമ്പോൾ ഉപചാരം ചൊല്ലലിൽ വീണ്ടും ഭഗവതിയുടെ തിടമ്പേറ്റുക കൊച്ചിൻ ദേവസ്വം ബോർഡിന്റെ ശിവകുമാറാണ്. തിരുവമ്പാടി വിഭാഗത്തിന്റെ പ്രധാന എഴുന്നള്ളിപ്പിന് ഭഗവതിയുടെ തിടമ്പ് വഹിക്കുക തിരുവമ്പാടി ചന്ദ്രശേഖരനായിരിക്കും. മഠത്തിൽ നിന്നുള്ള വരവ് മുതൽ കുടമാറ്റം വരെ ചന്ദ്രശേഖരനായിരിക്കും. രാവിലെ തിരുവമ്പാടിയിലേക്കുള്ള വരവിന് കണ്ണനെ എഴുന്നള്ളിക്കും. രാത്രി പൂരത്തിന് കുട്ടൻ കുളങ്ങര അർജുനനായിരിക്കും തിരുവമ്പാടിക്കായി നടുവിൽ നിൽക്കുക. ഉപചാരം ചൊല്ലലിന് ചന്ദ്രശേഖരനെത്തും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും പാമ്പാടി രാജനും പൂരത്തിൽ തിടമ്പേറ്റാനെത്തുന്നതും ഈ വർഷത്തെ പൂരത്തിലെ ആനയഴകിന് ചന്തമേറ്റുന്നു. 2019 വരെ പങ്കെടുത്ത് പൂരവിളംബരത്തെ ജനകീയമാക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇപ്പോൾ തിടമ്പേറ്റി പൂരത്തിൽ പങ്കെടുക്കാനെത്തുന്നുവെന്ന ആഹ്ളാദത്തിലാണ് പൂരാസ്വാദകരും ആനപ്രേമികളും. പൂരവിളംബരം നടത്തുന്ന കുറ്റൂർ നെയ്തലക്കാവിന് വേണ്ടി തന്നെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരത്തിന് തിടമ്പേറ്റുന്നത്. അയ്യന്തോളിന് വേണ്ടിയാണ് പാമ്പാടി രാജൻ തിടമ്പേറ്റാനെത്തുന്നത്.
പാറമേക്കാവ് വിഭാഗം

പാറമേക്കാവ് കാശിനാഥൻ, പാറമേക്കാവ് അയ്യപ്പൻ, ഗുരുവായൂർ ദേവസ്വം നന്ദൻ, എറണാകുളം ശിവകുമാർ, ഭാരത് വിനോദ്,
പല്ലാട്ട് ബ്രഹ്മദത്തൻ, ചൈത്രം അച്ചു, പാറന്നൂർ നന്ദൻ, നായരമ്പലം രാജശേഖരൻ, മച്ചാട് ജയറാം, അക്കികാവ് കാർത്തികേയൻ, തെച്ചിക്കോട്ടുകാവ് ദേവീദാസൻ, തൊട്ടേക്കാട് വിനായകൻ, അരുണിമ പാർഥസാരഥി, മുള്ളത്ത് ഗണപതി, മൗട്ടത്ത് രാജേന്ദ്രൻ, പട്ടാമ്പി മണികണ്ഠൻ, ഉണ്ണി മങ്ങാട് ഗണപതി, കൂറ്റനാട് വിഷ്ണു, കല്ലേക്കുളങ്ങര രാജഗോപാൽ, മരുതൂർക്കുളങ്ങര മഹാദേവൻ, ചെത്തല്ലൂർ ദേവിദാസൻ, ബ്രാഹ്‌മിണി ഗോവിന്ദൻകുട്ടി, എഴുത്തച്ഛൻ ശങ്കരനാരായണൻ, ചെമ്പുക്കാവ് വിജയ് കണ്ണൻ, ഗുരുവായൂർ കൃഷ്ണനാരായണൻ, ഗുരുവായൂർ ദേവദാസ്, മനിശ്ശേരി രാജേന്ദ്രൻ, മനുസ്വാമി മഠം മനു നാരായണൺ, ഒല്ലൂക്കര ജയറാം, കൊളക്കാടൻ കുട്ടിക്കൃഷ്ണൻ, കൊളക്കാടൻ ഗണപതി, അമ്പാടി മഹാദേവൻ, ആനയടി അപ്പു, പുതുപ്പള്ളി അർജുനൻ, ബാലുശ്ശേരി ഗജേന്ദ്രൻ, പുത്തൂര് ബാലകൃഷ്ണൻ, വള്ളംകുളം നാരായണൻകുട്ടി, വാഴപ്പിള്ളി മഹാദേവൻ, പത്മതീർഥം സൂര്യനാരായണൻ, മുണ്ടോളി ശ്രീരാമൻ, തടത്താവിള ശിവൻ, ചാത്തപ്പുരം ബാബു, മുതുകുളം ഹരിഗോവിന്ദൻ, ദേവസ് ആരോമൽ, ഗുരുജിയിൽ ബാലനാരായണൻ, പുതുപ്പുള്ളി ഗണേശൻ.
തിരുവമ്പാടി വിഭാഗം

തിരുവമ്പാടി ചന്ദ്രശേഖരൻ, തിരുവമ്പാടി കണ്ണൻ, കുട്ടൻകുളങ്ങര അർജുനൻ, ഗുരുവായൂർ സിദ്ധാർത്ഥൻ, ഗുരുവായൂർ രാജശേഖരൻ, ഗുരുവായൂർ ജൂനിയർ വിഷ്‌ണു, പാമ്പാടി രാജൻ, പുതുപ്പള്ളി സാധു, മംഗലാംകുന്ന് ശരൺ അയ്യപ്പൻ, പാമ്പാടി സുന്ദരൻ, ഊട്ടോളി അനന്തൻ, ചെർപ്പുളശേരി മണികണഠൻ, ചെർപ്പുളശേരി ശ്രീ അയ്യപ്പൻ, മച്ചാട് ഗോപാലൻ, മച്ചാട് ധർമൻ, ബാസ്‌റ്റിൻ വിനയസുന്ദർ, കുറുപ്പത്ത് ശിവശങ്കരൻ, നന്തിലത്ത് ഗോപാലകൃഷ്‌ണൻ, നന്തിലത്ത് ഗോവിന്ദ് കണ്ണൻ, വെമ്പനാട് അർജുനൻ, ഊട്ടോളി രാമൻ, ചിറയ്‌ക്കൽ ശബരീനാഥ്, പേരൂർ ശിവൻ, പാക്കത്ത് ശ്രീക്കുട്ടൻ, തടത്താവിള രാജശേഖരൻ, ചൂരൂർ മഠം രാജശേഖരൻ, കരുവന്തല ഗണപതി, ചോയ്‌സൺ അമ്പാടി കണ്ണൻ, മീനാട് കേശു, വട്ടമങ്കാവ് മണികണ്‌ഠൻ, മനുസ്വാമി മഠം വിനായകൻ, തിരുവാഴപ്പിള്ളി മഹാദേവൻ, വേണാറ്റുമറ്റം ശ്രീകുമാർ, ചെറുശേരി രാജ, ചെറുകോൽ ശിവൻ, ഊട്ടോളി പ്രസാദ്, പുല്ലൂറ്റ് ഉണ്ണികൃഷ്‌ണൻ, വേമ്പനാട് വാസുദേവൻ, കരിമണ്ണൂർ ഉണ്ണി, കടക്കച്ചാൽ ഗണേശൻ, കോഴിപ്പറമ്പ് അയ്യപ്പൻ, വേണാട് ആദികേശവൻ, പഞ്ചമത്തിൽ ദ്രോണ, ഒലയമ്പാടി ഭദ്രൻ, പുന്നക്കാട്ടിൽ ഗംഗാധരൻ, ത്രിവിഷ്ടപം ഗോപി കണ്ണൻ, കളപ്പുരയ്‌ക്കൽ ശ്രീദേവി, തിരുവമ്പാടി ലക്ഷ്‌മി.