അസം അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍മാരില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു: മരിച്ചത് പാവറട്ടി സ്വദേശി നജീബ്

34

അസം അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍മാരില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. നജീബ് (48) ആണ് മരിച്ചത്. തൃശൂര്‍ സ്വദേശിയാണ്. അസം- പശ്ചിമ ബംഗാള്‍ അതിര്‍ത്തിയായ അലിപൂരില്‍ വച്ചാണ് മരണം. പാവറട്ടി വെന്മേനാട് കൈതമുക്ക് സ്വദേശിയാണ്. തൃശൂർ ജയ് ഗുരു ബസിലെ ഡ്രൈവറാണ്. അതിഥി തൊഴിലാളികളുമായി ബംഗാളിലേക്ക് പോയ നജീബ് ലോക്ക് ഡൗണിനെ തുടർന്ന് 40 ദിവസത്തിലധികമായി ബംഗാളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിച്ച് പൈങ്കണ്ണിയൂർ ജുമാ മസ്ജിദിൽ സംസ്കരിക്കും.

കഴിഞ്ഞ ദിവസം അസമിലേക്ക് അതിഥി തൊഴിലാളികളെയും കൊണ്ടുപോയ കേരള ബസുകള്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന് അസം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഏജന്റുമാര്‍ കബളിപ്പിച്ചതിനാല്‍ 400ഓളം ബസുകളാണ് കുടുങ്ങിക്കിടക്കുന്നത്. പത്ത് ദിവസം സമയം നല്‍കിയ സര്‍ക്കാര്‍, അല്ലെങ്കില്‍ ബസുകള്‍ സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.