അരിമ്പൂരിൽ ക്ഷേത്രത്തിന്റെ കമാനവും ബോർഡും തൂണുകളും തകർത്തു. ആറാംകല്ല് എറവ് പരദേവതാ ക്ഷേത്രത്തിനു മുൻവശത്ത് സ്ഥാപിച്ച ആർച്ച് ബോർഡും തൂണുകളുമാണ് തകർത്തത്.
Advertisement
12 അടിയോളം ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള 2 ഇരുമ്പു തൂണുകളും ക്ഷേത്രത്തിന്റെ പേരെഴുതിയ 10 അടിയിലധികം വീതിയിലുള്ള ആർച്ചുമാണ് നശിപ്പിച്ചത്.
ബോർഡിന്റെ കാലുകൾ ഒടിച്ച നിലയിലാണ്. എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് കീഴിലുള്ളതാണ് പരദേവത ക്ഷേത്രം. വിവരമറിഞ്ഞ് ക്ഷേത്രം അധികാരികൾ സ്ഥലത്തെത്തി. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
Advertisement