തൃശൂർ മുണ്ടൂരിൽ പിക്കപ്പ് വാൻ ഡ്രൈവർക്ക് നേരെ ആക്രമണം. വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. പഴഞ്ഞി സ്വദേശി സിജുവിനാണ് കുത്തേറ്റത്. വാഹനം തടഞ്ഞ് നിർത്തിയാണ് കുത്തിയത്. കൈക്കും വാരിയെല്ലിനും ആണ് കുത്തേറ്റത്. സിജുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. പേരമംഗലം പോലീസ് അന്വേഷണം തുടങ്ങി.
Advertisement
Advertisement