മമ്മിയൂർ ക്ഷേത്രത്തിൽ അതിരുദ്രയജ്ഞം നാളെ സമാപിക്കും; 1089 കലശങ്ങൾ അഭിഷേകം ചെയ്തു

17

മമ്മിയൂർ ക്ഷേത്രത്തിൽ അതിരുദ്രയജ്ഞം വ്യാഴാഴ്ച സമാപിക്കും. ചൊവ്വാഴ്ച 1,089 കലശങ്ങൾ അഭിഷേകംചെയ്തു. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമികനായി. സാംസ്‌കാരിക മണ്ഡപത്തിൽ ശരത് എ. ഹരിദാസിന്റെ ഭക്തിപ്രഭാഷണം, മണലൂർ ഗോപിനാഥിന്റെ ശീതങ്കൻ തുള്ളൽ, വയലിൻ ഡ്യുയറ്റ്, യക്ഷഗാനം എന്നിവയുണ്ടായി.

Advertisement
Advertisement