
മാളയിൽ വ്യാപാര സ്ഥാപനത്തിൽ കയറി ഉടമക്ക് നേരെ ആക്രമണം. പഴൂക്കര കെ.എൽ.ടി സ്റ്റോർസ് ഉടമ കെ.ടി ജോൺസനെയാണ് ഒരു സംഘം സ്ഥാപനത്തിൽ കയറി ആക്രമിച്ചത്. ആക്രമികൾ കടയിൽ കയറി യാതൊരുവിധ പ്രകോപനം കൂടാതെ മർദ്ദിക്കുകയും വടിവാൾ കൊണ്ട് വെട്ടാൻ ശ്രമിക്കുകയും ചെയ്തതായും തലയിലും മുഖത്തും ഇടിക്കുകയും ചെയ്തതായും പറയുന്നു. ജോൺസനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോൺസന് നേരെയുണ്ടായ ആക്രമിച്ചതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ആണല്ലൂർ പഴൂക്കര യൂണിറ്റിൽ കടകളടച്ച് പ്രതിഷേധിക്കുന്നതിന് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തു. വൈകീട്ട് അഞ്ചിന് ഗുരുതി പാല ജംഗ്ഷനിൽ പ്രതിഷേധയോഗം നടക്കുമെന്ന് ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു. അതെ സമയം സംഭവത്തിൽ അഞ്ച് പേരെ മാള പൊലീസ് കസ്റ്റഡിയിലെടുത്തു.