ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം, ഭർത്താവ് അറസ്റ്റിൽ. പഴയന്നൂർ കുന്നമ്പിള്ളി നീലിച്ചിറ വീട്ടിൽ രവി (55) ആണ് അറസ്റ്റിലായത്. രാത്രി പത്തരയോടെ കുന്നമ്പിള്ളിയിലെ വീട്ടിൽ വെച്ചാണ് സംഭവം. സംശയത്തെ തുടർന്ന് ഭാര്യയെ വെട്ടുകയായിരുന്നു ആക്രമണത്തിൽ ഇവരുടെ കാലിന് ഗുരുതര പരിക്കേറ്റു. ഭാര്യയുടെ പരാതിയിൽ പഴയന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് കുന്നംപിള്ളിയിലെ വീട്ടു പരിസരത്തു നിന്നും രവിയെ എസ്.ഐ ബിന്ദുലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. സംഘത്തിൽ അഡിഷണൽ എസ്.ഐ അനിൽ കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷെജീർ, ആന്റോ, നളിനി. സിവിൽ പോലീസ് ഓഫീസർ അനു, കണ്ണൻ എന്നിവരുമുണ്ടായിരുന്നു.
Advertisement
Advertisement