Home crime വിയ്യൂർ അതിസുരക്ഷ ജയിലിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; തടവുകാരൻ എക്‌സറെയിൽ കുടുങ്ങി

വിയ്യൂർ അതിസുരക്ഷ ജയിലിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; തടവുകാരൻ എക്‌സറെയിൽ കുടുങ്ങി

0
വിയ്യൂർ അതിസുരക്ഷ ജയിലിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; തടവുകാരൻ എക്‌സറെയിൽ കുടുങ്ങി

വിയ്യൂർ അതിസുരക്ഷ ജയിലിലെ തടവുകാരനിൽ നിന്ന് കുപ്പിയിൽ ഒളിപ്പിച്ച ഹാഷിഷ് ഓയിൽ പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പുതുക്കാട് സ്വദേശി രതീഷിൽ നിന്നാണ് ( 35 ) ഹാഷിഷ് ഓയിൽ പിടികൂടിയത്. ഹൈക്കോടതിയിൽ നിന്ന് അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യത്തിൽ ജയിൽ നിന്ന് ഇറങ്ങിയ രതീഷ് തിങ്കളാഴ്ച തിരിച്ച് ജയിലിലേക്ക് പ്രവേശിപ്പിക്കുമ്പോൾ പരിശോധനയ്ക്ക് വിസമ്മതിച്ചു. ഇതോടെ സംശയം തോന്നിയ ജയിൽ അധികൃതർ എക്സ്റേയ്ക്ക് വിധേയനാക്കി. ഇതിലാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ വസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ച് ഇവ പുറത്തെടുത്തു. തൊണ്ടിമുതൽ വിയ്യൂർ പൊലീസിന് കൈമാറുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here