അവിണിശ്ശേരി പഞ്ചായത്തിൽ ഹൈകോടതി പ്രഖ്യാപിച്ച ബി.ജെ.പി പ്രതിനിധികളായ പ്രസിഡന്റും വൈസ് പ്രസിഡന്റും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

17

അവിണിശ്ശേരി പഞ്ചായത്തിൽ കോടതിവിധി അനുസരിച്ച് നിയോഗിക്കപ്പെട്ട ബി.ജെ.പി.യുടെ പ്രസിഡൻ്റ്,വൈസ് പ്രസിഡന്റുമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ചൊവ്വാഴ്ച നടക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം അനുസരിച്ചുള്ള രണ്ട് അറിയിപ്പുകളും റിട്ടേണിങ് ഓഫീസർ പഞ്ചായത്ത് അംഗങ്ങൾക്ക് നൽകി. ബി.ജെ.പി.യുടെ ഹരി സി. നരേന്ദ്രൻ പ്രസിഡൻ്റ് ആയും ഗീത സുകുമാരൻ വൈസ് പ്രസിഡന്റ്‌ ആയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ചൊവ്വാഴ്ച നടത്താനിരുന്ന പഞ്ചായത്ത് പ്രസിഡന്റ്‌, വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പുകൾ റദ്ദ് ചെയ്യുകയായിരുന്നു.