Home crime തൃശൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട: വിൽപ്പനക്കായി എത്തിച്ച 11 കിലോ കഞ്ചാവ് പിടികൂടി; ചാവക്കാട് സ്വദേശിയടക്കം രണ്ട് പേർ അറസ്റ്റിൽ

തൃശൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട: വിൽപ്പനക്കായി എത്തിച്ച 11 കിലോ കഞ്ചാവ് പിടികൂടി; ചാവക്കാട് സ്വദേശിയടക്കം രണ്ട് പേർ അറസ്റ്റിൽ

0
തൃശൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട: വിൽപ്പനക്കായി എത്തിച്ച 11 കിലോ കഞ്ചാവ് പിടികൂടി; ചാവക്കാട് സ്വദേശിയടക്കം രണ്ട് പേർ അറസ്റ്റിൽ

തൃശൂരിൽ വൻ കഞ്ചാവ് വേട്ട. വിൽപ്പനക്കായി എത്തിച്ച 11 കിലോ കഞ്ചാവ് പിടികൂടി. പോകുന്നത്ത് വെച്ചാണ് കഞ്ചാവ് പിടികൂടിയത്. ചാവക്കാട് സ്വദേശി ഷബീർ, ആന്ധ്ര സ്വദേശി ശിവശങ്കർ എന്നിവരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ആന്ധ്രയിൽ നിന്നും ഇവിടേക്ക് എത്തിച്ചതാണ് കഞ്ചാവ്. ചാവക്കാട് തീരമേഖലയിൽ വിൽപ്പനക്ക് കൊണ്ട് പോവുന്നതിനിടയിലാണ് രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് പിടികൂടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here