തൃശൂരിൽ വടക്കേ ബസ് സ്റ്റാൻഡിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

13

തൃശൂരിൽ വടക്കേ ബസ് സ്റ്റാന്‍ഡിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവമ്പാടി നോര്‍ത്ത് പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റ് എഫ്.എസ്. ബ്ലോക്ക് ബിയിലെ രാമചന്ദ്രന്‍ മകന്‍ രാജേഷ് (54) ആണ് മരിച്ചത്. അപകടത്തില്‍ ഉവെയ്‌സ് (20), ഫയസ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌പ്ലെന്‍ഡര്‍ ബൈക്കിലും ആക്ടീവ സ്‌കൂട്ടറിലും സഞ്ചരിച്ചിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.