ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാർഥി അഡ്വ.നിവേദിതയുടെ പത്രിക തള്ളി; ഗുരുവായൂരിൽ എൻ.ഡി.എക്ക് സ്ഥാനാർഥിയില്ലാതെയായി

812
8 / 100

ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാർഥിയുടെ നാമനിർദ്ദേശ പത്രിക തള്ളി. മഹിളാ മോർച്ച സംസ്ഥാന പ്രസിഡണ്ട് കൂടിയായ അഡ്വ.നിവേദിതയുടെ പത്രികയാണ് തള്ളിയത്. ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റിൻ്റെ ഒപ്പ് ഇല്ലാത്ത സത്യവാങ്ങ്മൂലം സമർപ്പിച്ചതാണ് കാരണം. ഇവിടെ ഡമ്മി സ്ഥാനാർഥിയും ഇല്ലാത്തതിനാൽ ഗുരുവായൂർ മണ്ഡലത്തിൽ എൻ.ഡി.എക്ക് സ്ഥാനാർഥിയില്ലാതായി. 2016ലും നിവേദിതയായിരുന്നു ഗുരുവായൂരിൽ നിന്നും മൽസരിച്ചത്. 25490 വോട്ടാണ് 2016ൽ നിവേദിത ഇവിടെ നേടിയത്.