‘വാക്‌സിനേഷനുമുമ്പ് രക്തം നൽകാം’ ഡി.വൈ.എഫ്.ഐയുടെ മെഗാ രക്തദാന ക്യാമ്പയിന് തുടക്കമായി

16

രക്തക്ഷാമം പരിഹരിക്കാൻ ‘വാക്‌സിനേഷനുമുമ്പ് രക്തം നൽകാം’ എന്ന ഡി.വൈ.എഫ്.ഐയുടെ ക്യാമ്പയിന് തുടക്കമായി. തൃശൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ തൃശൂർ ജനറൽ ആശുപത്രിയിൽ മെഗാരക്തദാന ക്യാമ്പ് ആരംഭിച്ചു. ഇന്ന് മുതൽ മുതൽ മെയ് ഒന്ന് വരെയുള്ള നാല് ദിവസങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആദ്യദിനം ഒളരി, പാട്ടുരായ്ക്കൽ മേഖലയിലെ യുവതീ യുവാക്കൾ രക്തം ദാനം ചെയ്തു. ക്യാമ്പ് ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് നിധീഷ് എൻ.ബി, ബ്ലോക്ക് കമ്മിറ്റി അംഗം ശ്രീദീഷ് എൻ.ആർ എന്നിവർ നേതൃത്വം നൽകി.